ഹോം » പ്രാദേശികം » കോട്ടയം » 

മന്ത്രി മാണിക്കെതിരെ വിമര്‍ശനം; കടപ്പാട്ടൂരിനോടുള്ള അവഗണനയ്ക്കെതിരെ 14 ന്‌ ഉപവാസം

October 12, 2011

പാലാ: ധനമന്ത്രി കെ.എം. മാണിയുടെ കടപ്പാട്ടൂരിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കടപ്പാട്ടൂറ്‍ വാര്‍ഡ്‌ മെമ്പര്‍ ടി.ടി. വിനീത്‌ ഉപവാസസമരം നടത്തുന്നു. 14 ന്‌ രാവിലെ ഏവു മുതല്‍ വൈകിട്ട്‌ ഏഴുവരെ കടപ്പാട്ടൂറ്‍ ജംഗ്ഷനില്‍ ആണ്‌ ഉപവാസ സമരം നടത്തുന്നത്‌. കടപ്പാട്ടൂറ്‍ ക്ഷേത്രം ശബരിമല ഇടത്താവളമാക്കുക, ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ ഉടന്‍ ടാര്‍ ചെയ്യുക, ശബരിമല സീസണ്‍കാലത്ത്‌ ക്ഷേത്രപരിസരത്ത്‌ ആശുപത്രി സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്‌ സമരം. കടപ്പാട്ടൂരിണ്റ്റെ വികസനത്തിനായി ബിജെപി നടത്തിയ സമര പരമ്പരകളെത്തുടര്‍ന്നു പാലം തുറന്നുകൊടുത്തുവെങ്കിലും കെ.എം.മാണി ക്ഷേത്രത്തോടു അവഗണന കാട്ടുകയാണെന്നു ബിജെപി കുറ്റപ്പെടുത്തി. ഭരണങ്ങാനത്ത്‌ അല്‍ ഫോന്‍സാമ്മയുടെ ദേവാലയത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്‌ കോടികള്‍ അനുവദിച്ചപ്പോള്‍ കടപ്പാട്ടൂറ്‍ പ്രദേശത്ത്‌ ൧൦ രൂപ പോലും കേരള ബഡ്ജറ്റില്‍ വകകൊള്ളിക്കാത്തത്‌ പാലാക്കാരനായ മാണിയുടെ വര്‍ഗ്ഗീയ പ്രീണനത്തിന്‌ തെളിവാണ്‌. ഇതിനെതിരെ ശക്തമായ സമരത്തിന്‌ തുടക്കമാണ്‌ ഈ ഉപവാസ സമരമെന്നു ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ഉപവാസ സമരം കടപ്പാട്ടൂറ്‍ എന്‍എസ്‌എസ്‌ കരയോഗം പ്രസിഡണ്റ്റ്‌ വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ ൭ മണിക്ക്‌ നടക്കുന്ന സമാപന സമ്മേളനം ബിജെപി ജില്ലാ പ്രസിഡണ്റ്റ്‌ ഏറ്റുമാനൂറ്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ: നാരായണന്‍ നമ്പൂതിരി, അഡ്വ: എസ്‌. ജയസൂര്യന്‍, പ്രൊഫ. ബി. വിജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍, ജില്ലാ വൈസ്പ്രസിഡണ്റ്റ്‌ റ്റി.ആര്‍. നരേന്ദ്രന്‍, എന്‍.കെ. ശശികുമാര്‍, മണ്ഡലം പ്രസിഡണ്റ്റ്‌ പി.പി. നിര്‍മ്മലന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ബിജെപി യുവമോര്‍ച്ച, മണ്ഡലം, ജില്ലാ നേതാക്കള്‍ ആയ കെ.എന്‍. മോഹനന്‍, സെബാസ്റ്റ്യന്‍ ജോസഫ്‌, പ്രഭാത്‌ കുമാര്‍, പി.പി. രാജേന്ദ്രന്‍, മുരളി മേച്ചേരി, ജി. രഞ്ജിത്ത്‌, റ്റി.ഡി. ബിജു, ഗിരീഷ്‌ കരൂറ്‍, പി.പി. വിജയന്‍, ജയകൃഷ്ണന്‍ രാമപുരം, ശുഭാ സുന്ദര്‍രാജ്‌, വത്സല ഹരിദാസ്‌, ലീല, ഹരി പടിഞ്ഞാറ്റിന്‍കര, സജന്‍ സെബാസ്റ്റ്യന്‍, സിജു കടപ്പാട്ടൂറ്‍, എന്‍.കെ. ജയന്‍, എസ്‌. പ്രശാന്ത്‌ കടപ്പാട്ടൂറ്‍, ബേബി പള്ളിതാഴെ, അനൂപ്‌ എസ്‌., ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ ബിജു ഇടമറ്റം, സരീഷ്‌ എലിക്കുളം തുടങ്ങിയവര്‍ ഉപവാസസമരത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ സംസാരിക്കും.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick