ഹോം » ലോകം » 

യു.എസ്‌ ഡ്രോണ്‍ ആക്രമണത്തില്‍ ഹഖാനി കമാന്‍ഡര്‍ കൊല്ലപ്പെട്ടു

October 13, 2011

പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ യു.എസ്‌ ഡ്രോണ്‍ നടത്തിയ മിസെയില്‍ ആക്രമണത്തില്‍ തീവ്രവാദ ഗ്രൂപ്പായ ഹഖാനി ശൃംഖലയുടെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തില്‍ മറ്റു രണ്ടു തീവ്രവാദികളും മരിച്ചിട്ടിട്ടുണ്ട്‌.

വടക്കന്‍ വസീരിസ്ഥാനിലെ ഡണ്ടേ ഡര്‍പ്പാ ഖേല്‍ ഗ്രാമത്തിലായിരുന്നു ആക്രമണം. ഈ സ്ഥലം തീവ്രവാദികളുടെ പ്രധാന വാസകേന്ദ്രമായിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹഖാനി ഗ്രൂപ്പ്‌ കോഓര്‍ഡിനേറ്ററായ ജലീല്‍ മരിച്ചവരിലുണ്ടെന്ന്‌ സ്ഥിരീകരിച്ചു. ഇയാള്‍ തെരുവിലൂടെ നടന്നു പോകുമ്പോള്‍ മിസെയില്‍ വന്നു പതിക്കുകയായിരുന്നു.

അഫ്‌ഗാനിസ്ഥാനിലെ യു.എസ്‌ സേനയ്ക്കെതിരെ പൊരുതുന്ന ഹഖാനി ഗ്രൂപ്പിന്‌ അല്‍ ക്വ ഇടയുമായി അടുത്ത ബന്ധമാണുള്ളത്‌.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick