ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ വാങ്ങ്ചുക്‌ വിവാഹിതനായി

Thursday 13 October 2011 3:46 pm IST

പുനാക: ഭൂട്ടാന്‍ രജാവ് ജിഗ്‌മെ ഖേസര്‍ നാമ്‌ഗെയില്‍ വാങ്ങ്ചുക്‌ വിവാഹിതനായി. 21 കാരി ജെസ്റ്റുന്‍ പേമയാണ് വധു. ലണ്ടനിലെ റീജന്റ്സ് കോളേജ് വിദ്യാര്‍ത്ഥിയാണ് പേമ. ഹിമാചല്‍ പ്രദേശിലായിരുന്നു പേമയുടെ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വിനോദയാത്രയ്ക്കിടെയാണ് വാങ്ചുക് പേമയെ പരിചയപ്പെടുന്നത്. വളരെ ലളിതമായിരുന്നു വിവാഹം. ബുദ്ധമത ആചാരപ്രകാരം നടന്ന വിവാഹച്ചടങ്ങില്‍ വളരെക്കുറച്ച് പേരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ‍. തിംഭുവില്‍ നിന്ന്‌ 71 കിലോമീറ്റര്‍ അകലെ ചരിത്രപ്രാധാന്യമുള്ള നഗരമായ പുനാഖയിലെ പുരാതനമായ കോട്ടയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഏതാണ്ട്‌ 70,000ഓളം വരുന്ന ജനങ്ങള്‍ വിവാഹചടങ്ങുകളില്‍ പങ്കെടുത്തു. കൊട്ടാരത്തിലേക്ക്‌ അധികമാര്‍ക്കും പ്രവേശനമില്ലെങ്കിലും വഴിനീളെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിവാഹ ആഘോഷങ്ങളോട്‌ അനുബന്ധിച്ച്‌ രാജ്യത്ത്‌ മൂന്ന്‌ ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. കനത്ത സുരക്ഷയാണ്‌ വിവാഹത്തിന്‌ ഏര്‍പ്പെടുത്തിയിരുന്നത്‌.