ഹോം » പൊതുവാര്‍ത്ത » 

ഉപഹാര്‍ ദുരന്തം: നഷ്‌ടപരിഹാരം സുപ്രീം കോടതി കുറച്ചു

October 13, 2011

ന്യൂദല്‍ഹി: സുപ്രീം കോടതി ഉപഹാര്‍ ദുരന്തത്തില്‍പെട്ടവരുടെ നഷ്‌ട പരിഹാരത്തുക സുപ്രീംകോടതി കുറച്ചു. ദുരന്തത്തിനിരയായവര്‍ക്ക്‌ ഉപഹാര്‍ തിയേറ്ററും ദല്‍ഹി വൈദ്യുതി ബോര്‍ഡും നഷ്‌ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന്‌ കോടതി വിധിച്ചു.

അപകടത്തില്‍ മരണമടഞ്ഞ ഇരുപത്‌ വയസ്സിന്‌ മുകളിലുള്ളവരുടെ നഷ്‌ടപരിഹാരം 18 ലക്ഷത്തില്‍ നിന്നും 10ലക്ഷമായും 20വയസ്സിന്‌ താഴെയുള്ളവരുടെ നഷ്‌ടപരിഹാരം 15ലക്ഷത്തില്‍ നിന്ന്‌ 7.5ലക്ഷമായും കുറച്ചു. 1997ല്‍ ഉപഹാര്‍ തിയേറ്ററിലുണ്ടായ തീപിടുത്തത്തില്‍ 59പേര്‍ മരിച്ചിരുന്നു.

2003 ലെ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്. തിയേറ്റര്‍ ഉടമകളായ അന്‍സല്‍ സഹോദരന്‍മാര്‍ നഷ്ടപരിഹാരത്തിന്റെ 85 ശതമാനം വഹിക്കണം. ഹൈക്കോടതി വിധി പ്രകാരം അന്‍സല്‍ സഹോദരന്‍മാര്‍ തുകയുടെ 55 ശതമാനം വഹിക്കണമായിരുന്നു. ബാക്കി തുക ദല്‍ഹി വിദ്യുത് ബോര്‍ഡ്, ഡെപ്യൂട്ടി കമ്മിഷണര്‍ ഒഫ് പോലീസ്, ദല്‍ഹി കോര്‍പ്പറേഷന്‍ എന്നിവര്‍ നല്‍കണമായിരുന്നു. ഇതില്‍ ദല്‍ഹി കോര്‍പ്പറേഷന്‍, ഡെപ്യൂട്ടി കമ്മിഷണര്‍ എന്നിവരെ ഒഴിവാക്കി.

ഉത്തരവില്‍ അതൃപ്തിയുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാമെന്നും വിധിയില്‍ പറയുന്നു. 1997 ജൂണ്‍ 13 നാണ് ഉപഹാര്‍ ദുരന്തം ഉണ്ടായത്. തെക്കന്‍ ദല്‍ഹിയിലെ ഉപഹാര്‍ തീയേറ്ററില്‍ “ബോര്‍ഡര്‍’ സിനിമ കാണാന്‍ എത്തിയവരാണ് ദുരന്തത്തിന് ഇരകളായത്. ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മറിനു തീപിടിക്കുകയും തിയേറ്ററിനുള്ളിലേക്കു പുക കയറുകയുമായിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ പുറത്തേക്ക് ഓടിയതോടെ തിക്കുംതിരക്കിലും 59 പേര്‍ മരിച്ചു. 103 പേര്‍ക്കു പരുക്കേറ്റു. എമര്‍ജന്‍സി വാതില്‍ പ്രവര്‍ത്തിക്കാതിരുന്നതു ദുരന്തത്തിന്റെ ആക്കം കൂട്ടി.

2004 ലാണ് അന്‍സല്‍ സഹോദരന്‍മാര്‍ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.

Related News from Archive
Editor's Pick