സോച്ചി: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ ഒമ്പതാം ഗെയിമില്‍ വിശ്വനാഥന് ആനന്ദിന് സമനില. മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ച ആനന്ദ് 20 നീക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ ലോകചാമ്പ്യന് നോര്‍വേയുടെ മാഗ്നസ് കാള്‍സണുമായി സമനിലക്ക് സമ്മതിക്കുകയായിരുന്നു.
ഒമ്പതു ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ കാള്സണ് അഞ്ച് പോയിന്റും ആനന്ദിന് നാല് പോയിന്റുമാണുള്ളത്. ചാമ്പ്യഷിപ്പില്‍ ആറ് സമനിലയും രണ്ട് തോല്‍വിയും ഒരു ജയവുമാണ് ആനന്ദിനുള്ളത്. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 6.5 പോയിന്റുകള്‍ നേടുന്നയാള്‍ വിജയിക്കുമെന്നിരിക്കെ ഇനിയുള്ള ഗെയിമുകള്‍ ആനന്ദിനു നിര്‍ണായകമാണ്. 12 മത്സരങ്ങളുള്ള ചാമ്പ്യന്‍ഷിപ്പിലെ പത്താം ഗെയിം ഇന്ന് നടക്കും. ഇന്ന് വെള്ളക്കരുക്കളുടെ ആനുകൂല്യം ആനന്ദിന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: