ഹോം » ലോകം » 

ഇന്തോനേഷ്യയില്‍ ഭൂകമ്പം 50 പേര്‍ക്ക്‌ പരിക്കേറ്റു

October 13, 2011


ജക്കാര്‍ത്ത: ബാലിദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തിയേറിയ ഭൂചലനത്തില്‍ 50 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. പലരുടേയും കൈകാലുകള്‍ക്കും തലക്കുമാണ്‌ പരിക്ക്‌. റിക്ടര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തീരപ്രദേശത്തുള്ള പല ക്ഷേത്രങ്ങളുടേയും മതിലുകള്‍ക്ക്‌ കേടു പറ്റി. വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു വീണതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. ബാലി ദ്വീപിന്‌ തെക്കുപടിഞ്ഞാറ്‌ 60 കിലോമീറ്ററിലായിരുന്നു ഭൂചലനം. താന്‍ ഭൂചലനത്തില്‍ മോട്ടോര്‍ സൈക്കിളില്‍നിന്ന്‌ എടുത്തെറിയപ്പെട്ടതായി ബാലിദ്വീപു നിവാസിയായ മിഫ്താഹുല്‍ചുസ്ന അറിയിച്ചു. ഹോട്ടലില്‍നിന്ന്‌ ഭൂകമ്പത്തെത്തുടര്‍ന്ന്‌ പരിഭ്രാന്തരായവര്‍ ഹോട്ടലിനുപുറത്തേക്ക്‌ ഓടിയതായി സാനുര്‍ ബീച്ച്‌ ഹോട്ടലിന്റെ പ്ലാസ്റ്റിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ പറഞ്ഞു. ഭൂചലനത്തില്‍ പലര്‍ക്കും മുറിവേല്‍ക്കുകയും എല്ലുപൊട്ടുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്‌. 2004 ഡിസംബര്‍ 26 ന്‌ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമിയില്‍ 230000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related News from Archive
Editor's Pick