പാലക്കാട്: വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണ്ണജയന്തി രഥയാത്രയെ നെല്ലറ ആവേശപൂര്‍വം വരവേറ്റു. വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ജില്ലാ അതിര്‍ത്തിയില്‍ ഇന്നലെ രാവിലെ ആദ്യ സ്വീകരണം നല്കി. മേലെ പട്ടാമ്പിയില്‍ നല്കിയ സ്വീകരണത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. എ.വി.വിശ്വനാഥശര്‍മ്മ അദ്ധ്യക്ഷത വഹിച്ചു.
പട്ടാമ്പിയില്‍ വിവിധ ഹൈന്ദവ, സാമൂഹ്യസംഘടനാ നേതാക്കള്‍ രഥയാത്രയെ മാലയിട്ടു സ്വീകരിച്ചു. വിഎച്ച്പി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്. ബാലരാമന്, എസ്ആര്‍ടി കുമാര്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.സി. വത്സന്, ബജ്രംഗ ദള്‍ സംസ്ഥാന സംയോജക് പി.ജി. കണ്ണന് എന്നിവര്‍ പങ്കെടുത്തു. തൃത്താല ശങ്കരകൃഷ്ണപൊതുവാള്, ഓങ്ങല്ലൂര്‍ ജയരാജ്വാര്യര്‍ എന്നിവരെയും ജില്ലാ സബ്ജൂനിയര് ചെസ് ചാമ്പ്യന്‍ വി.പി. രാഹുലിനെയും ആദരിച്ചു. വി.പി. രവീന്ദ്രന്, കെ. സനൂഷ്, രതീഷ് എന്നിവര്‍ സംസാരിച്ചു.
ഒറ്റപ്പാലം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ വിഎച്ച്പി ജില്ലാ വൈസ്പ്രസിഡന്റ് അയ്യപ്പന്റെ അധ്യക്ഷതയില്‍ ബജ്രംഗദള് സംസ്ഥാന സംയോജക് പി.ജി. കണ്ണന് മുഖ്യപ്രഭാഷണം നടത്തി.
വൈകീട്ട് വടക്കന്തറ തിരുപുരായ്ക്കല്‍ ക്ഷേത്രമൈതാനിയില്‍ നടന്ന സ്വീകരണയോഗത്തില്‍ വിഎച്ച്പി ജില്ലാ അധ്യക്ഷന്‍ സതീഷ് മേനോന്റെ അദ്ധ്യക്ഷതയില്‍ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കൊല്ലങ്കോട് ഗായത്രി കോംപ്ലക്സില്‍ നടന്ന ജില്ലയിലെ അവസാന സ്വീകരണയോഗത്തില്‍ ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് എം.മുകുന്ദന് മുഖ്യപ്രഭാഷണം നടത്തി. കെ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: