ഹോം » വാര്‍ത്ത » ലോകം » 

പാപ്പുവ ന്യൂഗിനിയില്‍ വിമാനം തകര്‍ന്ന് 28 മരണം

October 14, 2011

പോര്‍ട്ട്‌ മോര്‍സ്ബി: പാപ്പുവ ന്യൂഗിനിയില്‍ വിമാനം തകര്‍ന്ന്‌ 28 പേര്‍ മരിച്ചു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പടെ നാലുപേര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ട പൈലറ്റുമാരില്‍ ഒരാള്‍ ഓസ്ട്രേലിയക്കാരനും മറ്റൊരാള്‍ ന്യൂസിലാണ്ടുകാരനുമാണ്‌. ലേയില്‍ നിന്നു മഡാംഗിലേക്ക്‌ വരികയായിരുന്ന പി.എന്‍.ജി ഡാഷ്‌ 8 വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

മഡാംഗിന്‌ 20 കിലോമീറ്റര്‍ തെക്ക് വച്ചാണ് വിമാനം തകര്‍ന്ന് വീണത്. മഡാംഗില്‍ മക്കളുടെ ബിരുദധാന ചടങ്ങില്‍ പങ്കെടുക്കുന്നതിന്‌ വരികയായിരുന്ന രക്ഷിതാക്കളാണ്‌ മരിച്ചവരിലേറെയും. അപ്രതീക്ഷിതമായി വീശിയ കൊടുങ്കാറ്റിലാണ്‌ ഇരട്ട പ്രൊപ്പലര്‍ വിമാനം അപകടത്തില്‍പ്പടാന്‍ ഇടയാക്കിയതെന്നാണ്‌ സൂചന.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick