ഹോം » പൊതുവാര്‍ത്ത » 

പ്രതിപക്ഷഭീഷണിക്ക്‌ വഴങ്ങില്ല : ഉമ്മന്‍ചാണ്ടി

October 14, 2011

തിരുവനന്തപുരം: പ്രതിപക്ഷ ഭീഷണിക്ക്‌ സര്‍ക്കാര്‍ വഴങ്ങില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ന്‌ സഭയില്‍ നടന്ന ബഹളവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ മര്‍ദ്ദിച്ച സംഭവം തീര്‍ത്തും അപകമാനകരമാണണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷം അനാവശ്യ വിഷയങ്ങള്‍ ദിവസവും ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ഷിബു ബേബി ജോണ്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Related News from Archive
Editor's Pick