എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

Friday 14 October 2011 3:56 pm IST

തിരുവനന്തപുരം: എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ രാജേന്ദ്രബാബു കമ്മിഷന്റെ ശുപാര്‍ശ. പ്രതിമാ‍സ അലവന്‍സ് 300 രൂപയില്‍ നിന്നും 8,500 രൂപയാക്കാനും മൊത്തം ശമ്പളം 40,250 രൂപയാക്കാനുമാണ് ശുപാര്‍ശ. കമ്മിഷന്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കി. സ്പിക്കര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. 5000 രുപയായിരുന്ന മണ്ഡല അലവന്‍സ് 6500 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. 6500 രൂപ ഡ്രൈവര്‍ അലവന്‍സും 1000 രൂപ ഇന്‍ഫര്‍മേഷന്‍ അലവന്‍സും എം.എല്‍.എമാര്‍ക്ക് നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 20,300 രൂപയാണ് എം.എല്‍.എമാര്‍ക്ക് ഇപ്പോള്‍ മാസ ശമ്പളമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. സബ്‌ജക്ട് കമ്മിറ്റി നിയമസഭാ സമിതിയും യോഗം ചേര്‍ന്ന് ശുപാര്‍ശകളിന്മേല്‍ അന്തിമ തീരുമാനമെടുക്കും.