ന്യൂദല്‍ഹി: വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ബംഗഌവ് അടിയന്തരമായി ഒഴിയാന്‍ ലാലു പ്രസാദ് യാദവിന് നഗരവികസന മന്ത്രാലയത്തിന്റെ ഉത്തരവ്.
ലാലു റെയില്‍വേ മന്ത്രിയായിരിക്കെ 2004ല്‍ ലഭിച്ചതാണ് ബംഗഌവ്. പലകുറി ഇതൊഴിയാന് ഉത്തരവ് ലഭിച്ചതെങ്കിലും അതൊന്നും വകവെക്കാതെ 66 കാരന് ലാലു തുടരുകയായിരുന്നു.
റെയില്‍വേ മന്ത്രി സ്ഥാനം പോയതോടെ ലാലു വീട് ഒഴിയേണ്ടതായിരുന്നു. ഈ വീട് ഒഴിപ്പിച്ചെടുത്തു വേണം ഇപ്പോഴത്തെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് നല്കാന്.
എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്നും കൊച്ചുമക്കള്‍ ദല്‍ഹിയിലാണ് പഠിക്കുന്നതെന്നും ചൂണ്ടിക്കാട്ടി വീട് ഒഴിയാതിരിക്കാനുള്ള തന്ത്രങ്ങളാണ് ലാലു മെനയുന്നത്.
ഇത്തരം വാദങ്ങള്‍ ഉന്നയിച്ച് ലാലു നഗരവികസന മന്ത്രാലയത്തിന് കത്തയച്ചുകഴിഞ്ഞു. ഒഴിയാനുള്ള സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ലാലു നല്കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് നഗരവികസന മന്ത്രി വെങ്കയ്യ നായഡു ലാലുവിനെ ഇനി ഔദ്യോഗികമായി അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: