ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ ഭാരതത്തിന് കൈമാറാന്‍ പാക്കിസ്ഥാനു മേല്‍ നയതന്ത്രപരമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഈ ആക്രമണത്തിന് പുറകില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യണമെന്ന് കഴിഞ്ഞ സര്‍ക്കാരും പാക്കിസ്ഥാനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. കാരണം ഈ ആക്രമണം സമ്പൂര്‍ണമായും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഇസ്ലാമബാദാണെന്ന കാര്യത്തില്‍ സംശയമില്ല, രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സിംഗ് ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: