ഹോം » പ്രാദേശികം » കോട്ടയം » 

ഞാലിയാകുഴിയിലെ ഗുഹ; പൊതുമരാമത്ത്‌ വകുപ്പിനെതിരെ പ്രതിഷേധം

October 14, 2011

കോട്ടയം: ഞാലിയാകുഴിയില്‍ കണ്ടെത്തിയ വാകത്താനത്തിണ്റ്റെ പ്രൌഢ ചരിത്രത്തിലേയ്ക്ക്‌ വെളിച്ചം വീശുന്ന ഗുഹ മണ്ണെടുപ്പ്‌ മൂലം സ്വാഭാവികമായി രൂപപ്പെട്ടതാണെന്ന പൊതുമരാമത്ത്‌ വകുപ്പിണ്റ്റെയും, ഓടയുടെ നിര്‍മ്മാണകരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടറുടെയും പ്രചരണങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രകടനത്തിന്‌ ഹിന്ദു ഐക്യവേദി മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ മുള്ളനളയ്ക്കല്‍, സി.എ. വിശ്വനാഥന്‍, എന്‍.പി. നീലാംബരന്‍, നടരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചരിത്ര പ്രാധാന്യമുള്ള ഈ ഗുഹ സംരക്ഷിക്കണമെന്നും പുരാവസ്തു വകുപ്പിലെ വിദഗ്ധന്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick