കൊച്ചി: ഭാരതത്തിന്റെ നാല് അതിരുകളും റോഡ് മാര്‍ഗം തൊടുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ 53-കാരനായ ഡോ. സുനില്ദത്ത ചൗധരി നടത്തുന്ന സാഹസികയാത്ര കൊച്ചിയിലെത്തി.
കന്യാകുമാരിയില്‍ നിന്നാണ് ഡോ. ചൗധരി സാഹസികയാത്ര ആരംഭിച്ചത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 11,282 കിലോമീറ്റര്‍ ദൂരമാണ് അദ്ദേഹം പിന്നിടുക. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലക്കാരനായ ഡോ. ചൗധരി അറിയപ്പെടുന്ന ഹോമിയോ ഡോക്ടറാണ്.
അഞ്ചുകൊല്ലം മുമ്പ് കന്യാകുമാരിയില്‍ നിന്നും ഭാരതത്തിന്റെ വടക്കേ അറ്റമായ ലേ വരെ 3847 കിലോമീറ്റര്‍ 6 ദിവസവും 5 മണിക്കൂറും 25 മിനിറ്റും മാത്രമെടുത്ത്, ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഡോ. ചൗധരി ഇടംപിടിച്ചിരുന്നു. 2009 മെയ് 22 ന് ആരംഭിച്ച യാത്ര 2009 മെയ് 28 ന് സമാപിച്ചു.
വിവിധ സാഹസിക യാത്രകളിലായി നാലു ലക്ഷം കിലോമീറ്ററാണ് ഡോ. ചൗധരി സ്വയം ഡ്രൈവ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: