വ്യക്തിഹത്യ നടത്തിയെന്ന് തെളിഞ്ഞാല്‍ രാജി വയ്ക്കും - മന്ത്രി കെ.സി ജോസഫ്

Saturday 15 October 2011 12:15 pm IST

അങ്കമാലി: ടി.വി രാജേഷ് എം.എല്‍.എ വ്യക്തിഹത്യ നടത്തിയെന്ന് തെളിയിച്ചാല്‍ താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും കെ.സി ജോസഫ് അങ്കമാലിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ കയ്യാങ്കളിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.