ഹോം » പൊതുവാര്‍ത്ത » 

അധ്യാപകനെ അപായപ്പെടുത്തിയ കാര്‍ കണ്ടെത്തിയതായി സൂചന

October 15, 2011

കൊല്ലം : വാളകത്ത് അധ്യാപകനെ അപായപ്പെടുത്തിയെന്ന് കരുതുന്ന കാര്‍ കണ്ടെത്തിയതായി സൂചന. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കാറിനായി അന്വേഷണ സംഘം കഴിഞ്ഞ കുറേ ദിവസങ്ങളായി അന്വേഷണം നടത്തി വരികയായിരുന്നു.

അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന കാറുകളില്‍ നിന്നാണ് അധ്യാപകനെ അപായപ്പെടുത്തിയെന്ന് കരുതുന്ന കാര്‍ കണ്ടെത്തിയത്. അധ്യാപകന്‍ നിലമേലില്‍ നിന്നും ബസില്‍ കയറി വാളകത്ത് ഇറങ്ങിയതായി ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സംഘം സ്ഥിരീകരിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick