ഹോം » പൊതുവാര്‍ത്ത » 

യു.പി തെരഞ്ഞെടുപ്പില്‍ ഹസാരെ പ്രചരണത്തിനില്ല – കെജ്‌രിവാള്‍

October 15, 2011

ന്യൂദല്‍ഹി: അണ്ണാ ഹസാരെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്തില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം വരെ കോണ്‍ഗ്രസിന്‌ സമയം നല്‍കാനാണ്‌ ഹസാരെ ആഗ്രഹിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അണ്ണാ ഹസാരെ കോണ്‍ഗ്രസ്‌ വിരുദ്ധനാണെന്ന മുതിര്‍ന്ന നേതാവ്‌ ദ്വിഗ്‌വിജയ്‌ സിംഗിന്റെ പ്രസ്‌താവനയ്ക്ക് മറുപടിയുമായാണ് കെജ്‌രിവാള്‍ രംഗത്ത് എത്തിയത് യു.പിയില്‍ ഹസാരെ സമരം നടത്തുകയാണെങ്കില്‍ കോണ്‍ഗ്രസ്‌ നേതാക്കളും ഉപരോധം നടത്തുമെന്നും സമരത്തെ എതിര്‍ക്കുമെന്നും ദ്വിഗ്‌വിജയ്‌ സിംഗ്‌ പറഞ്ഞിരുന്നു.

ഹിസാര്‍ ഉപതെരഞ്ഞെടുപ്പിലെന്നതു പോലെ ഹസാരെയും സംഘവും യു.പിയിലും കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്താന്‍ ആലോചിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക്‌പാല്‍ ബില്‍ പാസാക്കാത്ത യു.പി.എ സര്‍ക്കാരിന്‌ വോട്ടു ചെയ്യരുതെന്ന പ്രചാരണമായിരുന്നു ഹസാരെ ഹിസാറില്‍ നടത്തിയിരുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick