മക്കാവു: നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ പി.വി. സിന്ധു മക്കാവു ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ ചൈനയുടെ ഹാന്‍ ലിയെ പുറത്തേക്കടിച്ച് സിന്ധുവിന്റെ മുന്നോട്ടുപോക്ക് (21-17, 19-21, 21-16).
ശക്തിസംതുലനം മാറിമറിഞ്ഞ മത്സരത്തില്‍ ഇരുതാരങ്ങള്‍ക്കും സാധ്യതകളുണ്ടായിരുന്നു. ആദ്യ ഗെയിമില്‍ സിന്ധു 5-1ന്റെ ലീഡ് നേടി. എന്നാല്‍ ചൈനീസ് സ്റ്റാര്‍ സ്കോര്‍ 6-5 എന്ന നിലയില്‍ എത്തിച്ചു. പിന്നെ പതിയെപ്പതിയെ പോയിന്റുകള്‍ വാരിയ സിന്ധു ഗെയിം പിടിച്ചെടുത്തു.
രണ്ടാം ഗെയിമിലും സിന്ധു 11-6ന് മുന്നിലെത്തി. തുടര്‍ച്ചയായ അഞ്ച് പോയിന്റുകളിലൂടെ ഹാന്‍ സിന്ധുവിന് ഒപ്പമെത്തി, സ്കോര്‍ 17-17 എന്ന നിലയില്‍. എങ്കിലും സമചിത്തത കൈവിടാത്ത ഹാന്‍ ഗെയിം കൈക്കലാക്കി. നിര്‍ണായക മൂന്നാം ഗെയിമില്‍ ഹാനിനായിരുന്നു ആധിപത്യം.അതു മറികടന്ന് മികച്ച ടെക്നിക്കുകള്‍ പുറത്തെടുത്ത സിന്ധു ജയത്തിലേക്ക് സ്മാഷ് തൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: