തിരുവനന്തപുരം: ദേശീയഗെയിംസില്‍ സ്വര്‍ണ ചാകര ലക്ഷ്യമിട്ട് സംസ്ഥാന നീന്തല്‍ ടീം രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. പുരുഷവിഭാഗം വാട്ടര്‍പോളോ തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സിലും വനിതാ വിഭാഗം വാട്ടര്‍പോളോയും പുരുഷ-വനിതാ വിഭാഗം നീന്തല്‍ ടീമും പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്കുളത്തിലുമാണ് പരിശീലനം.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ പുരുഷ വനിതാ വിഭാഗം വാട്ടര്‍പോളോയില്‍ 40 പേരും നീന്തലില്‍ 18 താരങ്ങളുമാണ് ഉള്ളത്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ എലൈറ്റ് സ്കീമില്‍ ഉള്‍പ്പെട്ട 18 കുട്ടികളും ക്യാമ്പില്‍ പരിശീലനത്തിലുണ്ട്. റഷ്യന്‍ കോച്ച് സ്റ്റുവര്‍ട്ട് വിയറിന്റെ കീഴില്‍ പരിശീലനം നേടിയ എലൈറ്റ് സംഘം കഴിഞ്ഞ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പിറന്ന 22 റിക്കാര്‍ഡുകളും സ്വന്തം പേരിലാക്കി മികവ് തെളിയിച്ചിരുന്നു.
സൗമി സിറിയക്, ഉണ്ണികൃഷ്ണന്, ജെ.സി.മധുകുമാര്‍, ബി. വേണുഗോപാലന്‍ നായര്‍, ജി.ശ്രീകുമാര്‍, കെ.അനില്‍കുമാര്‍ എന്നിവരാണ് ക്യാമ്പിലെ പരിശീലകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: