ഹോം » വാര്‍ത്ത » 

വെടിവയ്പിനെ ന്യായീകരിച്ച് മനുഷ്യാവകാശ കമ്മീഷനും രംഗത്ത്

October 15, 2011

കൊച്ചി: കോഴിക്കോട്‌ വെടിവയ്‌പിനെയും ലാത്തിച്ചാര്‍ജ്ജിനെയും ന്യായീകരിച്ച്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ്‌ ജെ.ബി.കോശി രംഗത്തെത്തി. പോലീസിന്‌ സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും അതുകൊണ്ടാണ്‌ വെടിയുതിര്‍ത്തതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

പട്ടിയെ തല്ലുന്നതുപോലെയാണ് വിദ്യാര്‍ത്ഥികള്‍ പോലീസിനെ തല്ലിയത്. ടി.വിയില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ്‌ താന്‍ ഇതു പറയുന്നത്. ഡി.ജി.പിയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ജസ്റ്റിസ് കെ.ബി കോശി പറഞ്ഞു.

അതേസമയം കോഴിക്കോട്‌ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ക്രൂരമായ മര്‍ദ്ദനമാണ്‌ നടന്നതെന്ന നിലപാടാണ്‌ സംഭവ ദിവസം അവിടം സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ.ഗംഗാധരന്‍ പറഞ്ഞിരുന്നു. നിര്‍മല്‍ മാധവ്‌ പ്രശ്നവുമായി ബന്ധപ്പെട്ട്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേരെ വെടിവച്ചതില്‍ തെറ്റില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഡി.ജി.പിയും സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick