ഹോം » ലോകം » 

സാമ്പത്തിക മേഖല: ഇന്ത്യ നല്‍കുന്ന പ്രാധാന്യം മാതൃകാപരം

October 15, 2011

ന്യൂയോര്‍ക്ക്‌: ലോകത്തിന്റെ സാമ്പത്തിക ശക്‌തികളായി കിഴക്കന്‍ രാജ്യങ്ങള്‍ ഉയര്‍ന്നുവരികയാണെന്ന് യു.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക ശക്‌തികളായ ഇന്ത്യയിലെയും ബ്രസീലിലെയും നേതാക്കള്‍ സാമ്പത്തിക മേഖലയ്ക്ക്‌ നല്‍കുന്ന പ്രാധാന്യം മാതൃകാപരമാണെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു.

തങ്ങളുടെ സാമ്പത്തികവളര്‍ച്ചയെ വിദേശ ബന്ധങ്ങള്‍ എങ്ങനെ സഹായിക്കും എന്ന അന്വേഷണമാണ്‌ ഇന്ത്യയിലേയും ബ്രസീലിലെയും നേതാക്കള്‍ നടത്തുന്നത്‌. ഇതേ രീതി അമേരിക്കയും പിന്തുടരേണ്ടിയിരിക്കുന്നു. വ്യാപാര, നിക്ഷേപ മേഖലകളില്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന തരത്തിലുള്ള പരിഷ്കാരങ്ങള്‍ രാജ്യം നടത്തണം.

എന്നാല്‍ ഈ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം പാഴായിപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അമേരിക്ക ഏഷ്യ-പസഫിക്‌ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കണമെന്നും ഹിലാരി അഭിപ്രായപ്പെട്ടു.

Related News from Archive
Editor's Pick