ഹോം » പൊതുവാര്‍ത്ത » 

അഫ്ഗാനിലെ യുഎസ്‌ കേന്ദ്രം താലിബാന്‍ ആക്രമിച്ചു

October 15, 2011

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കേന്ദ്രത്തിനുനേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തി. എന്നാല്‍ പുറത്തെഗേറ്റ്‌ തുറക്കാന്‍ ഭീകരര്‍ക്ക്‌ കഴിഞ്ഞില്ല. പഞ്ചശിര്‍ പ്രദേശത്തെ രാക്തജില്ലയിലുണ്ടായ ആക്രമണത്തില്‍ നാല്‌ ഭീകരര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട്‌ അഫ്ഗാന്‍ ഡ്രൈവര്‍മാര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്‌. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. റോക്കറ്റുകള്‍ ഘടിപ്പിച്ച ഗ്രനേഡ്‌ ഉപയോഗിച്ചാണ്‌ അവര്‍ ഗേറ്റില്‍ അക്രമണം നടത്തിയത്‌. സ്ഫോടകവസ്തുക്കള്‍ നിറച്ചആകാര്‍ അക്രമികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു സുരക്ഷാഭടന്മാര്‍ക്കു പരിക്കേറ്റു. ആസ്ഥാനത്തേക്ക്‌ ഇന്ധനം കൊണ്ടുവരികയായിരുന്നു രണ്ടു ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക പോലീസ്‌ തലവന്‍ മൊഹമ്മദ്‌ കാസിം ജംഗല്‍ബാഗ്‌ വാര്‍ത്താലേഖകരെ അറിയിച്ചു.
ആക്രമണത്തെ നാറ്റോ സ്ഥിരികരിച്ചുവെങ്കിലും അമേരിക്കക്കാര്‍ക്ക്‌ ആര്‍ക്കും അപകടമൊന്നുമുണ്ടായിട്ടില്ലെന്ന്‌ അറിയിച്ചു. ഒരു സങ്കീര്‍ണമായ ആക്രമണം ആസൂത്രണം ചെയ്തിരുന്നവെങ്കിലും അത്‌ വിജയകരാമായില്ലെന്ന്‌ വക്താവ്‌ ക്യാപ്റ്റന്‍ എബണികാല്‍ഹനണ്‍ അറിയിച്ചു.
2014 ഓടോ അഫ്ഗാന്‍ സേനയെ ചുമതലയേല്‍പ്പിച്ച്‌ വിദേശസൈനികര്‍ മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ പെയിലറ്റില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നാലുഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Related News from Archive
Editor's Pick