ഹോം » ഭാരതം » 

സിംഗൂര്‍ ഭൂമി : ടാറ്റയുടെ ഹര്‍ജി നാളെ പരിഗണിക്കും

June 28, 2011

ന്യൂദല്‍ഹി: സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നതിന് എതിരെയുള്ള ടാറ്റയുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരേ സമര്‍പ്പിച്ച സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണു സുപ്രീംകോടതിയെ സമീപിച്ചത്.

2008ലാണു നാനോ കാര്‍ നിര്‍മാണശാലയ്ക്കായി പാട്ട വ്യവസ്ഥയില്‍ ബംഗാള്‍ സര്‍ക്കാര്‍ ടാറ്റയ്ക്കു ഭൂമി നല്‍കിയത്. ഇതു വന്‍ വിവാദത്തിനും കര്‍ഷകര്‍ സമരത്തിനും ഇടയാക്കി. അന്നത്തെ പ്രതിപക്ഷ നേതാവ് മമത ബാനര്‍ജി വിഷയം ഏറ്റെടുക്കുകയും ചെയ്തു.

ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിഷയം പ്രതിഫലിക്കുകയും ഇടതുപക്ഷത്തിനു ഭരണം നഷ്ടപ്പെടുകയും ചെയ്തു. ഇടതു ഭരണത്തിന് അന്ത്യം കുറിച്ചു മുഖ്യമന്ത്രിയായ മമത ബാനര്‍ജി സിംഗൂര്‍ ഭൂമി കര്‍ഷകര്‍ക്കു തിരിച്ചു നല്‍കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.

 

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick