ഹോം » പ്രാദേശികം » കോട്ടയം » 

കെഎസ്‌ആര്‍ടിസിയുടെ സര്‍വീസ്‌ വെട്ടിക്കുറയ്ക്കിലിനെതിരെ പ്രതിഷേധം

October 15, 2011

മുണ്ടക്കയം: കുമളി റൂട്ടില്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ സ്വകാര്യബസ്സുകള്‍ക്ക്‌ കൊള്ളലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്ന ബോര്‍ഡധികൃതരുടെ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ-നിയമനടപടികള്‍ സ്വീകരിക്കാന്‍ കലാദേവി സാംസ്കാരിക സമിതി തീരുമാനിച്ചു. വളരെ ലാഭകരമായി സര്‍വീസ്‌ നടത്തിയിരുന്ന ടൌണ്‍ ടു ടൌണ്‍ എണ്ണം കുറച്ചു. ലിമിറ്റഡ്‌ സ്റ്റോപ്പുകളുടെ റണ്ണിംഗ്‌ സമയംകൂടി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കൃത്യമായി മെയിണ്റ്റനന്‍സ്‌ നടത്താതെ ബ്രേക്ക്‌ ഡൌണ്‍ പതിവായിരിക്കുന്നു. കോട്ടയം, ചങ്ങനാശ്ശേരി, കുമളി ഡിപ്പോകളില്‍നിന്നാണ്‌ ഈ റൂട്ടില്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകളുള്ളത്‌. ചങ്ങനാശ്ശേരിയില്‍നിന്നും രാവിലെ ൮.൩൦ ന്‌ മുണ്ടക്കയത്തേക്ക്‌ പുറപ്പെടുന്ന ബസ്‌ പതിവായി മുടങ്ങുന്നു. വൈകിട്ട്‌ ൪.൪൦നുള്ള സര്‍വ്വീസ്‌ സ്വകാര്യ ബസ്സുകള്‍ക്കുവേണ്ടി മുടക്കുന്നു. കുമളി, കട്ടപ്പന ബസ്സുകള്‍ ഷെഡ്യൂള്‍മാറ്റി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതു ചില സ്വാധീനമുള്ള സ്വകാര്യ ബസ്സുകള്‍ക്കുവേണ്ടിയാണ്‌. വളരെ ലാഭകരമായി സര്‍വീസ്‌ നടത്തിയിരുന്ന കോരുത്തോട്‌-ചക്കുളത്തുകാവ്‌ സര്‍വീസ്‌ നിര്‍ത്തലാക്കി. വ്യവസായ നഗരമായ കൊച്ചിയിലേക്ക്‌ രാവിലെ ൮ കഴിഞ്ഞാല്‍ വൈകിട്ട്‌ ൪.൩൦ ന്‌ മാത്രമെ കെഎസ്‌ആര്‍ടിസി സര്‍വീസുള്ളു. തിരുവനന്തപുരം ബസ്സിണ്റ്റെ സമയം മാറ്റുകയും ചെയ്തു. കേരളത്തിലെ പ്രധാന കാര്‍ഷിക മേഖലയായ ഹൈറേഞ്ചിനോടുള്ള കെഎസ്‌ആര്‍ടിസിയുടെ അവഗണന അവസാനിപ്പിക്കണമെന്ന്‌ കലാദേവി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. ജോര്‍ജ്‌ മാത്യു അദ്ധ്യക്ഷത വഹിച്ചു. സി.വി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. റ്റി.യു. നിഷാദ്‌, കെ.കെ. ജയമോന്‍, പി.എ. നാസര്‍, സന്തോഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick