ഹോം » വാര്‍ത്ത » 

കയ്യാങ്കളി : നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് സി.പി.എം

October 16, 2011

തിരുവനന്തപുരം: നിയമസഭയില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. വനിതാ വാച്ച്‌ ആന്റ്‌ വാര്‍ഡിനെ കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി ഉണ്ടായാല്‍ അംഗീകരിക്കേണ്ടെന്നാണ്‌ തീരുമാനം. അങ്ങനെയാണെങ്കില്‍ സഭയ്ക്കകത്തും പുറത്തും ശക്തമായ നടപടിയിലേക്ക്‌ പോകാനും ധാരണയായിട്ടുണ്ട്‌.

സി.പി.എം ബ്രാഞ്ച്‌ സമ്മേളനങ്ങളില്‍ ചിലയിടത്ത്‌ തെരഞ്ഞെടുപ്പ്‌ നടന്നതായി സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം വിലയിരുത്തി. ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ചെയ്യേണ്ട സംഘടനാ കാര്യങ്ങളും ചര്‍ച്ചചെയ്തു.

വാര്‍ത്താ ചോര്‍ത്തല്‍ പ്രശ്നം യോഗം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമെടുത്തില്ല. വിവാദ വിഷയങ്ങളില്‍ ഇപ്പോള്‍ തീരുമാനം വേണ്ടെന്ന പ്രകാശ്‌ കാരാട്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ ഇത്‌ മാറ്റിവെച്ചത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick