ഹോം » പൊതുവാര്‍ത്ത » 

പ്രധാനമന്ത്രി നാളെ ദക്ഷിണാഫ്രിക്കയിലേക്ക്

October 16, 2011

ന്യൂദല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാളെ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലേക്ക്‌ തിരിക്കും. ചൊവ്വാഴ്ച ചേരുന്ന ഇന്ത്യ- ബ്രസീല്‍- ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്‌.എ) അഞ്ചാമത് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ്‌ യാത്ര.

ആഗോള സാമ്പത്തിക പ്രതിസന്ധിയും ഭീകരവാദവും ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും. ബ്രസീല്‍ പ്രസിഡന്റ്‌ ദില്‍മ റൂസഫുമായും ദക്ഷിണാഫ്രിക്ക പ്രസിഡന്റ്‌ ജേക്കബ്‌ സുമയുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick