ഹോം » പൊതുവാര്‍ത്ത » 

മധ്യപ്രദേശില്‍ വന്‍ സ്ഫോടക ശേഖരം പിടികൂടി

October 16, 2011

രേവ: മധ്യപ്രദേശിലെ രേവയില്‍ നിന്ന് വന്‍ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. രേവയിലെ ഒരു വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. ഡിറ്റണേറ്ററുകള്‍, അമോണിയം നൈട്രേറ്റ് എന്നിവ അടങ്ങിയ സ്ഫോടകവസ്തു ശേഖരമാണ് പിടിച്ചെടുത്തത്.

ഇന്റലിജന്‍സ്‌ വിവരത്തെ തുടര്‍ന്നു ഗംഗോത്രി കോളനിയില്‍ നടത്തിയ തെരച്ചിലാണ്‌ സ്ഫോടക വസ്‌തു ശേഖരം പിടികൂടാന്‍ സഹായകമായത്‌. പന്ത്രണ്ട് ചാക്കുകളിലായാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. മധ്യപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. രാജേഷ് പട്ടേല്‍ എന്നയാള്‍ വാടകയ്ക്ക് എടുത്തിരുന്ന കെട്ടിടത്തിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.

അനുജ് പ്രതാപ് സിംഗ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. റെയ്ഡ് നടക്കുമ്പോള്‍ ഇയാള്‍ വീട്ടിലുണ്ടായിരുന്നു. ഇയാ‍ളെ പോലീസ് അറസ്റ്റ് ചെയ്തു.

രാജേഷ് പട്ടേലിനായി പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെ ഹരിയാനയിലെ അംബാലയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നു വന്‍ സ്ഫോടക വസ്‌തു ശേഖരം പിടികൂടിയിരുന്നു. ദല്‍ഹിയില്‍ ഭീകരാക്രമണം നടത്താനായി കൊണ്ടുവന്നവയായിരുന്നു ഇത്‌. എന്നാല്‍, മധ്യപ്രദേശ്‌ പോലീസ്‌ പിടിച്ചെടുത്ത സ്ഫോടകവസ്‌തുക്കള്‍ എന്തിനുവേണ്ടി സൂക്ഷിച്ചിരുന്നവയാണെന്ന കാര്യം വ്യക്‌തമായിട്ടില്ല.

Related News from Archive
Editor's Pick