ഹോം » വാര്‍ത്ത » 

അഴിമതിക്കാരായ സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്നത്‌ പ്രധാനമന്ത്രി – ബി.ജെ.പി

October 16, 2011

ന്യൂദല്‍ഹി: അഴിമതിക്കാരായ സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്നത്‌ പ്രധാനമന്ത്രിയാണെന്ന് ബി.ജെ.പി. യെദ്യൂരപ്പ അഴിമതി ആരോപണത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ തങ്ങള്‍ രാജിവെപ്പിച്ചെന്നും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിങ് വ്യക്തമാക്കി.

യെദ്യൂരപ്പയുടെ അറസ്റ്റിന്‌ ശേഷം കോണ്‍ഗ്രസ്‌ നടത്തിയ വിമര്‍ശനങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു രാജ്നാഥ് സിങ്. അഴിമതിയില്‍ യെദിയൂരപ്പയ്ക്ക്‌ എന്തെങ്കിലും പങ്കുള്ളതായി അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്‌ നല്‍കുകയാണെങ്കില്‍ അദ്ദേഹത്തോട്‌ സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുമെന്ന് ബി.ജെ.പി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

അഴിമതി ആരോപണമുയര്‍ന്ന സഹപ്രവര്‍ത്തകരെ സംരക്ഷിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന അഴിമതി വര്‍ദ്ധിപ്പിക്കുമെന്നും രാജ്‌നാഥ്‌ സിങ് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick