ഹോം » വാര്‍ത്ത » 

നരേന്ദ്രമോഡി ഏകദിന ഉപവാസത്തില്‍

October 16, 2011

ദ്വാരക: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സദ്ഭാവനാ ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പുരാതന നഗരമായ ജാംനഗര്‍ ജില്ലയില്‍ ഉപവാസം തുടങ്ങി. എന്തെങ്കിലും നേടാനല്ല ഉപവാസമിരിക്കുന്നതെന്നും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടാനുള്ള ഒരവസരവും പാഴാക്കാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാനാണെന്നും സാഹോദര്യ സന്ദേശം മാത്രമാണ്‌ നല്‍കാന്‍ ആഗ്രഹിക്കുന്നതെന്നും മോഡി പറഞ്ഞു.

ശ്രീനഗറിനെ സഹായിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ്‌ ഗുജറാത്തെന്നും പാകിസ്ഥാനിലെ ഭൂകമ്പബാധിതര്‍ക്ക്‌ സഹായമെത്തിച്ചുവൈന്നും മോഡി പറഞ്ഞു. ഇന്നുരാവിലെ ഇവിടെയെത്തിയ മോഡി ദ്വാരകാദീശ ക്ഷേത്ര ദര്‍ശനം നടത്തുകയും സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു.

സെപ്റ്റംബര്‍ 17 നായിരുന്നു അഹമ്മദാബാദില്‍ മൂന്നുദിവസത്തെ ഉപവാസം നടത്തി സദ്ഭാവാനാ യജ്ഞത്തിന്‌ തുടക്കമിട്ടത്‌. ഇതിനിടെ മോഡിയുടെ ഉപവാസത്തിനെതിരെ ജാംനഗറിലെ കോണ്‍ഗ്രസ്‌ എം.പി വിക്രം മാദവും സമാന്തര ഉപവാസം നടത്തുന്നുണ്ട്‌. മോഡിയുടെ ഉപവാസ വേദിയുടെ മൂന്നു കിലോമീറ്റര്‍ അകലെയാണ്‌ ഈ ഉപവാസം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick