ഹോം » ഭാരതം » 

മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണം: ഖുര്‍ഷിദ്‌

October 16, 2011

ന്യൂദല്‍ഹി: മാധ്യമങ്ങള്‍ നിയന്ത്രണം പാലിക്കണമെന്ന്‌ മാധ്യമ വിചാരണക്കെതിരെ ആശങ്കകളുയരുന്ന സാഹചര്യത്തില്‍ കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പിടിഐക്ക്‌ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
സുപ്രീംകോടതിയില്‍ 2ജി വിവാദത്തിന്റെ വിചാരണ നടക്കുമ്പോള്‍ ടെലിവിഷനില്‍ അവതാരകന്‍ ന്യായാധിപന്റെ ഭാഗം അഭിനയിക്കുകയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരാളെ ഒരേ കുറ്റത്തിന്‌ രണ്ടുപ്രാവശ്യം വിചാരണ ചെയ്യാനാവില്ല. എന്നാല്‍ തങ്ങള്‍ വിധിപ്രഖ്യാപിക്കുമെന്ന മട്ടിലാണ്‌ മാധ്യമങ്ങള്‍ പെരുമാറുന്നത്‌. അവര്‍ കുറച്ചുകൂടി നിയന്ത്രണം പാലിക്കേണ്ടിയിരിക്കുന്നു. സംഭവങ്ങള്‍ നടക്കവെ അതിനുശേഷം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാം, അദ്ദേഹം പറഞ്ഞു.
നീതിന്യായവകുപ്പിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യത്തിന്‌ അവിടെ ചില പ്രശ്നങ്ങളുണ്ടെന്നും സംഗതികള്‍ വളരെയേറെ പെരുപ്പിച്ചാണ്‌ അവതരിപ്പിക്കപ്പെടുന്നതെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു.
അഴിമതിയുടെ കഥകള്‍ കൂടുതല്‍ പെരുപ്പിക്കപ്പെടുന്നു. അഴിമതിയുണ്ടെങ്കില്‍ത്തന്നെ ജനങ്ങള്‍ കരുതുന്ന അളവിലില്ല. ഈ പ്രശ്നത്തെക്കുറിച്ച്‌ നീതിന്യായ വ്യവസ്ഥക്കുതന്നെ ആശങ്കയുണ്ടെന്നും സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ച ചെയ്ത്‌ അഴിമതി തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News from Archive
Editor's Pick