ഹോം » പ്രാദേശികം » കോട്ടയം » 

പൊതുകിണര്‍ സ്വകാര്യവ്യക്തിക്ക്‌ വിട്ടുകൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം

October 16, 2011

മുണ്ടക്കയം: ബസ്‌ സ്റ്റാന്‍ഡിലെ പൊതുകിണര്‍ സ്വകാര്യവ്യക്തിക്ക്‌ വിട്ടുകൊടുക്കാനുള്ള അധികൃതരുടെ തീരുമാനം ഉപേക്ഷിക്കണമെന്ന്‌ കലാദേവി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. ഓടയിലൂടെ മാലിന്യം ഒഴുകി, സംരക്ഷണഭിത്തിയില്ലാതെ മലിനപ്പെട്ട പൊതുകിണര്‍ സംരക്ഷിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ ഉപയോഗപ്രദമാക്കണമെന്ന്‌ ബസ്‌ സ്റ്റാന്‍ഡിലെ കച്ചവടക്കാരും പൊതുജനങ്ങളും ആവശ്യപ്പെട്ടിരിക്കെ ബിഒടിയില്‍ കംഫര്‍ട്ടുസ്റ്റേഷന്‍ നടത്തുന്ന കരാറുകാരനാണ്‌ ഈ കിണര്‍ നല്‍കിയിരിക്കുന്നത്‌. വളരെയധികം വിവാദം ഉണ്ടാക്കിയ ബിഒടി കരാര്‍ പ്രകാരം പഞ്ചായത്തിണ്റ്റെ പ്രധാനസ്ഥലങ്ങള്‍ ൨൭ വര്‍ഷത്തേക്ക്‌ ഇപ്പോള്‍ത്തന്നെ കരാറുകാരണ്റ്റെ കൈവശമാണ്‌, ആ വ്യവസ്ഥപ്രകാരംപോലും വെള്ളവും വെളിച്ചവും കരാറുകാരന്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ഏര്‍പ്പാടാക്കേണ്ടിയിരിക്കെ പൊതു കിണര്‍ വിട്ടുനല്‍കിയത്‌ പ്രതിഷേധാര്‍ഹമാണ്‌.നിലവിലുണ്ടായിരുന്ന കംഫര്‍ട്ട്‌ സ്റ്റേഷണ്റ്റെ മാലിന്യങ്ങള്‍ ഓടിയലൂടെ ഒഴുകി ടൌണില്‍ വിതരണം ചെയ്യുന്ന ജലസേചനവകുപ്പിണ്റ്റെ ടാങ്കിലെത്തുന്നതായി പൊതുജനരോഷം ഉയര്‍ന്നതിനെത്തുടര്‍ന്നാണ്‌ അതു നിര്‍ത്തലാക്കി ബിഒടിയില്‍ പുതിയ കംഫര്‍ട്ട്‌ സ്റ്റേഷന്‍ പണിതത്‌. എന്നാല്‍ ഇതിണ്റ്റെയും മാലിന്യങ്ങള്‍ പഴയതുപോലെ ഓടയിലൂടെയാണ്‌ ഒഴുകുന്നത്‌.പൊതുകിണര്‍ വിട്ടുനല്‍കാനുള്ള അധികൃതരുടെ തീരുമാനം പിന്‍വലിക്കുകയും ഓടയിലേക്കുള്ള കംഫര്‍ട്ട്‌ സ്റ്റേഷണ്റ്റെ മാലിന്യപൈപ്പു മാറ്റണമെന്നും കലാദേവി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick