ഹോം » പൊതുവാര്‍ത്ത » 

കയ്യാങ്കളി : അന്തിമ തീരുമാനം യു.ഡി.എഫ്‌ കക്ഷിനേതാക്കള്‍ക്ക് വിട്ടു

October 17, 2011

തിരുവനന്തപുരം: വെള്ളിയാഴ്ച നിയമസഭയില്‍ ഉണ്ടായ കയ്യേറ്റത്തിന്‌ ഉത്തരവാദികളായ രണ്ട്‌ എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്‌ യു.ഡി.എഫ്‌ കക്ഷി നേതാക്കള്‍ക്ക് വിട്ടു.

രാവിലെ ചേര്‍ന്ന യു.ഡി.എഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു തീരുമാനം. എംഎല്‍എമാരെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നു ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു പ്രതിപക്ഷ അംഗങ്ങള്‍ സ്‌പീക്കറെ കണ്ട്‌ അറിയിച്ചു.

ആരാണ് കയ്യേറ്റം ചെയ്‌തതെന്നു വിഡിയോ പരിശോധനയില്‍ വ്യക്‌തമാകാത്ത സാഹചര്യത്തില്‍, നടപടിയെടുത്താല്‍ സഭ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷ തീരുമാനം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick