ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Monday 17 October 2011 4:13 pm IST

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരം ഡി.സി.പിയെയും കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണ പിള്ളയേയും സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് നിയമസഭാ കവാടത്തില്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പോലീസ് വലയം ഭേദിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിന് നേരെ രൂക്ഷമായ കല്ലേറും നടത്തി. ഇതില്‍ ഒരു ഡി.വൈ.എഫ്.ഐ നേതാവിന് പരിക്കേറ്റു. വളരെ ശക്തമായ പോലീസ് സന്നാഹത്തെയാണ് നിയമസഭാ പരിസരത്ത് വിന്യസിച്ചിരിക്കുന്നത്.