ഹോം » പൊതുവാര്‍ത്ത » 

സസ്‌പെന്‍ഷന്‍ വിലയ്ക്ക് വാങ്ങി – പി.സി ജോര്‍ജ്

October 17, 2011

തിരുവനന്തപുരം: ടി.വി രാജേഷും ജെയിംസ്‌ മാത്യുവും സസ്‌പെന്‍ഷന്‍ വിലക്ക്‌ വാങ്ങിയതാണെന്ന്‌ ചിഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ പറഞ്ഞു. ജെയിംസ്‌ മാത്യു സ്പീക്കറെ അധിഷേപിച്ചു. നീ എവിടത്തെ സ്പീക്കറാടാ എന്ന്‌ ജെയിംസ്‌ മാത്യു ചോദിക്കുന്നത്‌ താന്‍ കേട്ടുവെന്നും പിസി ജോര്‍ജ്‌ പറഞ്ഞു.

സ്പീക്കറോട് അപമര്യാദയായി പെരുമാറിയതിനെതുടര്‍ന്നാണ് എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്തത്. വെള്ളിയാഴ്ചയുണ്ടായ സംഭവങ്ങള്‍ക്ക് സസ്‌പെന്‍ഷനുമായി ബന്ധമില്ലെന്നും ഇന്നത്തെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സസ്‌പെന്‍ഷനെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എമാരുടെ ഇന്നത്തെ പെരുമാറ്റം ജനങ്ങളെ കാണിക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick