വി.കെ.എന്‍ സ്മാരക പുരസ്കാരം എം.പി സുരേന്ദ്രന്

Monday 17 October 2011 4:19 pm IST

തൃശൂര്‍: വി.കെ.എന്‍ സ്മാരക മാധ്യമപുരസ്‌കാരം മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി സുരേന്ദ്രന്. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാധ്യമ-സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. പി.വി കൃഷ്ണന്‍ നായര്‍ ചെയര്‍മാനായ സമിതിയാണ് എം.പി സുരേന്ദ്രനെ തെരഞ്ഞെടുത്തത്.