ഹോം » വാര്‍ത്ത » 

നിയമസഭയിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

October 17, 2011

തിരുവനന്തപുരം : നിയമസഭയില്‍ വെള്ളിയാഴ്ചയും ഇന്നും നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇന്ന്‌ സ്പീക്കറുടെ റൂളിംഗിനിടെ ജെയിംസ്‌ മാത്യുവും ടി.വി രാജേഷും ബഹളം വെയ്ക്കുന്നത്‌ ദൃശ്യങ്ങളിലുണ്ട്‌. സ്പീക്കറുടെ റൂളിംഗ്‌ പോലും മാനിക്കപ്പെടുന്നില്ലായെന്ന ഭാഗം, സ്പീക്കര്‍ പറഞ്ഞു തീര്‍ന്നതിന്‌ തൊട്ടുപുറകെയാണ്‌ ബഹളം. ഇതേതുടര്‍ന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്‌.

വെള്ളിയാഴ്ച നിയമസഭയില്‍ ഉണ്ടായ കൈയാങ്കളിയുടെ ദൃശ്യങ്ങളില്‍ വനിതാ വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ രജനിയെ കൈയേറ്റം ചെയ്യുന്നുണ്ടോയെന്നത്‌ വ്യക്തമല്ല. അതേസമയം ബഹളത്തിനിടെ രജിനയുടെ തൊപ്പി തറയില്‍ വീഴുന്നതും, ഉടന്‍ വാച്ച്‌ ആന്റ്‌ വാര്‍ഡിനെ മര്‍ദ്ദിച്ചുവെന്ന്‌ മന്ത്രി കെ.സി.ജോസഫ്‌ വിളിച്ചുപറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick