ഹോം » പൊതുവാര്‍ത്ത » 

പ്രതിപക്ഷം ധാരണ ലംഘിച്ചു: ഉമ്മന്‍ചാണ്ടി

October 17, 2011

തിരുവനന്തപുരം: നിയമസഭയില്‍ വെള്ളിയാഴ്ച ഉണ്ടായ സംഭവങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിന്‌ ഉണ്ടാക്കിയ ധാരണ ലംഘിച്ചത്‌ പ്രതിപക്ഷമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇന്നത്തെ സംഭവങ്ങള്‍ നിയമസഭയ്ക്കു മാത്രമല്ല കേരളത്തിനു പോലും അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണ വിധേയരായ എം.എല്‍.എമാര്‍ സ്‌പീക്കറോടു ഖേദം പ്രകടിപ്പിക്കുമെന്നത്‌ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ അംഗീകരിച്ചതാണ്‌. ഈ ധാരണ പ്രതിപക്ഷം അട്ടിമറിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോംവഴിയുണ്ടാക്കണമെന്നാണ്‌ ഭരണപക്ഷം ആഗ്രഹിച്ചത്‌. എന്നാല്‍ പ്രതിപക്ഷം സഹകരിച്ചില്ല.

സ്‌പീക്കറുടെ റൂളിംഗ്‌ ധിക്കരിച്ച്‌ ജയിംസ്‌ മാത്യുവും പിന്നാലെ രാജേഷും ആക്രോശിച്ചതിനാലാണ്‌ ഇവരെ സസ്‌പെന്‍ഡ്‌ ചെയ്യേണ്ടി വന്നത്‌.

Related News from Archive
Editor's Pick