ഹോം » വാണിജ്യം » 

സെബിക്കെതിരെ സഹാറ ഗ്രൂപ്പ്‌

June 28, 2011

ന്യൂദല്‍ഹി: 2008 ല്‍ വിപണിയില്‍നിന്ന്‌ സഹാറ ഗ്രൂപ്പ്‌ സമാഹരിച്ച പണം തിരികെ നിക്ഷേപകര്‍ക്ക്‌ നല്‍കണമെന്ന സെബി നിര്‍ദ്ദേശത്തിനെതിരെ സഹാറ ഗ്രൂപ്പ്‌. കഴിഞ്ഞ 23 നാണ്‌ സഹാറയുടെ നിക്ഷേപ പദ്ധതി തടഞ്ഞുകൊണ്ട്‌ സെബി അതിന്റെ ഉത്തരവ്‌ വെബ്സൈറ്റിലൂടെ നല്‍കിയത്‌. തങ്ങള്‍ നിക്ഷേപകര്‍ക്ക്‌ 15ശതമാനം പലിശ വാഗ്ദാനം നല്‍കി സമാഹരിച്ച പണം ഓഹരി നിയമങ്ങള്‍ക്കനുസരിച്ച്‌ തന്നെയാണെന്നും സെബി തങ്ങള്‍ക്കെതിരെ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ അനുചിതമാണെന്നും സഹാറഗ്രൂപ്പ്‌ പറയുന്നു. തുടര്‍ന്ന്‌ സെബിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സഹാറ സമീപിക്കുകയാണുണ്ടായത്‌. ഹര്‍ജി ഫയലില്‍ സ്വീകരിച്ച അവധിക്കാല ബെഞ്ചിലെ ജസ്റ്റിസ്‌ പി.സദാശിവവും ജസ്റ്റിസ്‌ എ.കെ.പട്നായിക്കും വാദം ജൂലൈ നാലിന്‌ നിശ്ചയിച്ച്‌ ഉത്തരവിട്ടു. 99 പേജുവരുന്ന സെബി ഉത്തരവ്‌ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുമെന്നും പത്രക്കുറിപ്പ്‌ പുറത്തിറക്കുന്നത്‌ തടയണമെന്നും സഹാറ പറയുന്നു.

Related News from Archive
Editor's Pick