ഹോം » പ്രാദേശികം » കോട്ടയം » 

റിട്ട:കോണ്‍സ്റ്റബിളിന്‌ ഭാര്യ ചെലവിന്‌ നല്‍കണമെന്ന്‌ കോടതി

October 17, 2011

വാഴൂറ്‍: റിട്ട. ഹെഡ്കോണ്‍സ്റ്റബിളിന്‌ ഭാര്യ പ്രതിമാസം രണ്ടായിരം രൂപാ വാടക ചെലവിനായി നല്‍കണമെന്ന്‌ കോടതി. വിധിച്ചു വാഴൂറ്‍ നെടുമാവ്‌ മണക്കണ്ടത്തില്‍ എം.ആര്‍.വേണുഗോപാലന്‍ നായര്‍ക്കെതിരെ ഭാര്യ ഇന്ദിരാദേവി ഫയല്‍ചെയ്ത ഗാര്‍ഹിക പീഡനക്കേസിലാണ്‌ കോട്ടയം അഡീഷണല്‍ സെഷന്‍സ്‌ ജഡ്ജി പി.ശങ്കരനുണ്ണി വിധി പ്രഖ്യാപിച്ചത്‌. ഭര്‍ത്താവിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുവാന്‍ ഹര്‍ജിക്കാരിക്ക്‌ സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ജില്ലാ സഹകരണ ബാങ്ക്‌ പൊന്‍കുന്നം ശാഖയിലെ ഉദ്യോഗസ്ഥയാണ്‌ ഹര്‍ജിക്കാരി. വേണുഗോപാലന്‍ നായര്‍ക്കുവേണ്ടി അഡ്വ.സിബി ചേനപ്പാടി കോടതിയില്‍ ഹാജരായി.

Related News from Archive

Editor's Pick