ഹോം » വാര്‍ത്ത » 

കോഴിക്കോട്‌ വെടിവെപ്പ്‌: റിപ്പോര്‍ട്ട്‌ രണ്ട്‌ ദിവസത്തിനകം

October 17, 2011

കോഴിക്കോട്‌: കോഴിക്കോട്‌ വെടിവെപ്പുമായി ബന്ധപ്പെട്ട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ ഇന്നലെ കോഴിക്കോട്ടെത്തി തെളിവെടുപ്പ്‌ നടത്തി. കോഴിക്കോട്‌ ഗസ്തൗസില്‍ ഇന്നലെ രാവിലെയാണ്‌ ജയകുമാര്‍ തെളിവെടുപ്പിനായി എത്തിയത്‌. ജില്ലാ കളക്ടര്‍ ഡോ.പി.ബി.സലീം, സമരസ്ഥലത്തുണ്ടായിരുന്ന തഹസില്‍ദാര്‍ എന്‍.എം. പ്രേംരാജ്‌, വെടിയുതിര്‍ത്ത അസി.കമ്മീഷണര്‍ കെ. രാധാകൃഷ്ണപ്പിള്ള, എഡിജിപി രാജേഷ്‌ ദിവാന്‍, ഡി.ഐ.ജി. എസ്‌. ശ്രീജിത്ത്‌, സിറ്റി പോലീസ്‌ കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ എന്നിവരും എസ്‌.എഫ്‌.ഐ , ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രക്ഷിതാക്കളും തെളിവെടുപ്പിന്‌ എത്തിയിരുന്നു.
റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമായെന്നും രണ്ട്ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്ക്കുമെന്നും ജയകുമാര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. വെസ്തില്‍ ഗവ. എഞ്ചിനീയറിങ്‌ കോളേജില്‍ നിര്‍മ്മല്‍ മാധവന്‌ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട്‌ 10 ന്‌ എസ്‌.എഫ്‌.ഐ നടത്തിയ ഉപരോധം അക്രമാസക്തമായപ്പോഴാണ്‌ അസി. പോലീസ്‌ കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ള സര്‍വ്വീസ്‌ റിവോള്‍വര്‍ ഉപയോഗിച്ചത്‌ വെടിയുതിര്‍ത്തത്‌. എന്നാല്‍ വെടിവെയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ്‌ എസ്‌.എഫ്‌.ഐ-സി.പി.എം നിലപാട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick