ഹോം » പ്രാദേശികം » കോട്ടയം » 

അന്യസംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ സൂക്ഷിക്കാനുള്ള നടപടി മന്ദഗതിയില്‍

October 17, 2011

കറുകച്ചാല്‍: ചങ്ങനാശ്ശേരി താലൂക്കിലെ മിക്ക സ്ഥലങ്ങളിലും പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ യഥാര്‍ത്ഥ രേഖകള്‍ സൂക്ഷിക്കാനുള്ള നടപടികള്‍ അധികൃതര്‍ പാലിക്കുന്നില്ല. ഇവരെ കേരളത്തില്‍ എത്തിച്ചു പണിയെടുപ്പിക്കുന്ന കരാറുകാരുടെ പക്കലും ശരിയായ രേഖകള്‍ ഇല്ലാത്തത്‌ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്‌. ബംഗാളികള്‍ എന്നു പറയുന്ന ഇവരില്‍ ഭൂരിഭാഗവും ബംഗ്ളാദേശ്‌ കാരാണെന്നു പറയപ്പെടുന്നു. മതിയായരേഖകള്‍ ഇല്ലാതെയാണ്‌ ഇവര്‍ കേരളത്തിലെത്തിയിരിക്കുന്നത്‌. ഇവര്‍ക്ക്‌ കൂലി ഇനത്തില്‍ ലബിക്കുന്ന പണം എങ്ങനെ നാട്ടിലെത്തിക്കുന്നു എന്നതും അന്വേ,ണ വിധേയമാക്കണം. പോസ്റ്റോഫീസ്‌ വഴിയോ, ബാങ്ക്‌ വഴിയോ ഇവര്‍ പണം അയക്കാറില്ലെന്നു പറയപ്പെടുന്നു. ഇവര്‍ കുഴല്‍പണമായിട്ടാണ്‌ നാട്ടിലേക്ക്‌ പണയമയക്കുന്നതെന്നും, ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും എത്തുന്ന ഏജണ്റ്റുമാര്‍ മുഖേനയാണ്‌ ഇവര്‍ പണമയക്കുന്നതെന്നും അറിയുന്നു. ഇവരില്‍ പലരും വാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാകാന്‍ സാദ്ധ്യതകള്‍ ഏറെയുണ്ട്‌. പ്രായപൂര്‍ത്തിയാകാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു. ബാലവേല കുറ്റകരമാണെങ്കിലും കേസെടുത്താല്‍ ഉണ്ടാകുന്ന നൂലാമാലകള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ തലവേദനയാണ്‌. അതുകൊണ്ട്‌ ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ കണ്ണടയ്ക്കുകയാണ്‌ പതിവ്‌. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കൂടുതല്‍ കൂലിലഭിക്കുന്നത്‌ കേരളത്തിലാണ്‌. യൂറോപ്യന്‍-ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നുള്ള പണമൊഴുക്കും റബറിനു ലഭിക്കുന്ന നല്ല വിലയും കാരണം കേരളത്തിലെ ജനങ്ങള്‍ കൃഷിയില്‍നിന്നും വിട്ടുനില്‍ക്കുന്നത്‌ മുതലെടുത്താണ്‌ ബംഗാളികല്‍ ഈ രംഗം കൈയ്യടക്കിയത്‌. മുന്‍പ്‌ തമിഴ്നാട്ടില്‍നിന്നുള്ള തൊഴിലാളികളായിരുന്നു നിര്‍മ്മാണ രംഗത്ത്‌ പണിയെടുത്തിരുന്നത്‌. തമിഴ്നാട്ടിലെ കൂലിവര്‍ദ്ധനയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവും കാരണം തൊഴിലാളികള്‍ തമിഴ്നാട്ടിലേക്ക്‌ തിരികെപ്പോയി. ഇതും ബംഗാളില്‍നിന്നെത്തിയ തൊഴിലാളികള്‍ക്ക്‌ ഗുണമായി.

Related News from Archive
Editor's Pick