ഹോം » പൊതുവാര്‍ത്ത » 

തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍: വീട്‌ ഒലിച്ചുപോയി; ഒരു മരണം

October 17, 2011

തൊടുപുഴ: വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ മുള്ളരിങ്ങാട്‌ വെടിക്കവലയില്‍ ഉരുള്‍പൊട്ടലില്‍ വീട്‌ ഒലിച്ചുപോയി. വീട്ടിലുണ്ടായിരുന്ന ദമ്പതികള്‍ ഒഴുകിപ്പോയി. തുരുത്തേല്‍ (ചെരിപ്പുറത്ത്‌) വീട്ടില്‍ തോമസും (55) അന്നമ്മയുമാണ്‌ (54) ഒഴുക്കില്‍പ്പെട്ടത്‌.
രണ്ട്‌ കിലോമീറ്ററോളം താഴെയുള്ള പാറമടയില്‍ നിന്നും തോമസിന്റെ മൃതദേഹം കണ്ടെത്തി. അന്നമ്മയ്ക്കായി തിരച്ചില്‍ തുടരുകയാണ്‌. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ ഉണ്ടായ കനത്ത മഴയിലാണ്‌ സംഭവം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.
കാളിയാര്‍ സിെ‍ വി.വി. ഷാജു, എസ്‌ഐ എം.ടി. തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. വര്‍ഗീസ്‌, വിവിധ ജനപ്രതിനിധികള്‍ എന്നിവരും സ്ഥലത്ത്‌ എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ചാത്തമറ്റം ബീറ്റില്‍പ്പെട്ട വനത്തിലാണ്‌ ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നാണ്‌ നിഗമനം. ഇവിടെ നിന്നും കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിലാണ്‌ വീട്‌ ഒലിച്ചുപോയത്‌.

സ്വന്തം ലേഖകന്‍

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick