ഹോം » പ്രാദേശികം » കോട്ടയം » 

ലൈബ്രേറിയനില്ലാതെ ചങ്ങനാശ്ശേരി മുനിസിപ്പല്‍ ലൈബ്രറി

October 17, 2011

ചങ്ങനാശേരി: മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ഉള്ളൂറ്‍ സ്മാരക ലൈബ്രറിയില്‍ ലൈബ്രേറിയനില്ലാതായിട്ട്‌ മാസങ്ങള്‍ കഴിഞ്ഞു. ഉണ്ടായിരുന്ന ലൈബ്രേറിയന്‍ സ്വന്തം ജില്ലയിലേക്ക്‌ സ്ഥലം മാറിപ്പോയിരുന്നു. മഹാകവി ഉള്ളൂരിണ്റ്റെ സ്മരണക്കായി പണികഴിപ്പിച്ച വായനശാലയെ മുനിസിപ്പാലിറ്റി അധികൃതര്‍ അവഗണിക്കുകയാണ്‌. അനേകം അമൂല്യഗ്രന്ഥങ്ങള്‍ പുറത്തേക്കിറക്കാന്‍ കഴിയാതെ അലമാരയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. അധികൃതരുടെ അനാസ്ഥയാണ്‌ പുതിയ ലൈബ്രേറിയന്‍ ജോലിക്കെത്താത്തതെന്നറിയുന്നു. സംരക്ഷിക്കാന്‍ ആളില്ലാതെ ലൈബ്രറി പൊട്ടിപ്പൊളിഞ്ഞ നിലയിലായിട്ടുണ്ട്‌. വാതില്‍പ്പടികള്‍ അപകടാവസ്ഥയിലുമായിരിക്കുന്നു. പ്രതിദിനം നൂറുകണക്കിനു വായനക്കാരാണ്‌ ഈ പടിയിലൂടെ മൂന്നാം നിലയിലെത്തുന്നത്‌. അഞ്ഞൂറോളം പേര്‍ അംഗങ്ങളായിട്ടുള്ള ലൈബ്രറിയില്‍ ഗ്രന്ഥങ്ങള്‍ എടുക്കുവാന്‍പറ്റാതെ നിരാശരായി മടങ്ങിപ്പോകുകയാണ്‌ പതിവ്‌. പൊട്ടിപ്പൊളിഞ്ഞ കസേരകളും മറ്റുപയോഗശൂന്യമായ സാധനങ്ങളും ലൈബ്രറിയില്‍ ഇട്ടിരിക്കുന്നു.

Related News from Archive
Editor's Pick