ഹോം » പ്രാദേശികം » എറണാകുളം » 

കുന്നത്തുനാട്ടില്‍ പൊതുശ്മശാനത്തിന്‌ വേണ്ടി റീത്ത്‌ വച്ച്‌ ബിജെപി സമരം

October 17, 2011

പള്ളിക്കര: കുന്നത്തുനാട്‌ പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ബിജെപി കുന്നത്തുനാട്‌ പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തില്‍ 18 വാര്‍ഡിന്റെയും റീത്ത്‌ പഞ്ചായത്തിന്‌ മുന്നില്‍ സമര്‍പ്പിച്ചു. അമ്പലപ്പടി ജംഗ്ഷനില്‍ നിന്നും പ്രകടനവുമായി വന്നാണ്‌ റീത്ത്‌ സമര്‍പ്പിച്ചത്‌. പൊതുശ്മശാനം ഉന്നയിച്ച്‌ പഞ്ചായത്തില്‍ നിരവധി തവണ നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. എംഎല്‍എയ്ക്കും ഇത്‌ സംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്‌. ഇതൊന്നും അധികാരികള്‍ കണ്ടില്ലെന്ന്‌ നടക്കുന്നതിന്‌ എതിരെയാണ്‌. വ്യത്യസ്ത സമരവുമായി ബിജെപി മുന്നോട്ട്‌ വന്നത്‌. കൂടാതെ ലക്ഷക്കണക്കിന്‌ രൂപ മുടക്കി നിര്‍മിച്ച കുമാരപുരം ബസ്സ്‌ സ്റ്റാന്റും, കുമാരപുരം ആശുപത്രിയില്‍ ഒരു ഡോക്ടറെകൂടി നിയമിക്കുക, പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക, പട്ടികജാതി കോളനികള്‍ ഘട്ടം ഘട്ടമായി നവീകരിക്കുക. തുടങ്ങിയ 5 ആവശ്യങ്ങളുമായി പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്‌. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്‌ വേണ്ടി ബിജെപി പ്രതിഷേധത്തിന്റെ ഒരു വേലിയേറ്റം തന്നെ ഉണ്ടാകുമെന്നും ഉദ്ഘാടനം നിര്‍വഹിച്ച ബിജെപി ന്യൂനപക്ഷമോര്‍ച്ച ദേശീയ സമിതി അംഗം എ.കെ.നസീര്‍ പറഞ്ഞു. തുടര്‍ന്ന്‌ ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.രവി നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.എന്‍.വിജയന്‍, പ്രക്ഷോഭ സമിതി കണ്‍വീനര്‍ മുരളികോയിക്കര, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മനോജ്‌ മനക്കേക്കര, എം.സന്തോഷ്‌, പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ പി.കൃഷ്ണന്‍,സെക്രട്ടറി പി.പി.മോഹനന്‍, സുഭാഷ്‌ വലംമ്പൂര്‍, എം.വി.രാജന്‍, ശ്രീകാന്ത്‌, രാമന്‍ പറക്കോട്‌, റിനിഷ്‌ പള്ളിക്കര തുടങ്ങിയവര്‍ സമരത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ട്‌ സംസാരിച്ചു.

Related News from Archive
Editor's Pick