ഹോം » പൊതുവാര്‍ത്ത » 

സ്പീക്കറുടെ ഓഫീസ് ദുരുപയോഗം ചെയ്തു – പിണറായി

October 18, 2011

ന്യൂദല്‍ഹി: സ്പീക്കറുടെ ഓഫിസ് രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭയുടെ നാഥനായ സ്‌പീക്കര്‍ കക്ഷിരാഷ്‌ട്രീയങ്ങള്‍ക്ക്‌ അതീതനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പിണറായി. കോഴിക്കോട്‌ വെടിവയ്‌പുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക്‌ വെടിയുതിര്‍ത്ത അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധാകൃഷ്‌ണപിള്ളയെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. ഈ വിഷയത്തില്‍ പോലീസിനെ സംരക്ഷിക്കാനുള്ള കള്ളക്കളിയാണ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്നത്‌. അത്‌ വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു.

നിയമസഭയില്‍ ആഭാസകരമായ രീതിയില്‍ പെരുമാറിയ മന്ത്രി കെ.പി.മോഹനന്‍ ആ സ്ഥാനത്ത്‌ ഇരിക്കാന്‍ യോഗ്യനല്ലെന്ന്‌ തെളിയിച്ചതായും അദ്ദേഹം ഒരു ചോദ്യത്തിന്‌ മറുപടിയായി പ്രതികരിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick