കോട്ടയം: മൂലേടം റെയില്‍വേ മേല്‍പ്പാലത്തില്‍ ടോള്‍പിരിവ് അനുവദിക്കില്ലെന്ന് ബിജെപി സൗത്ത് മേഖലാ കമ്മറ്റി അറിയിച്ചു. ടോള്‍പിരിവില്‍ പ്രതിഷേധിച്ച് ടോള്‍ ബൂത്തിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ടോള്‍ പിരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയാല്‍ ഉപവാസമുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ പറഞ്ഞു. മാര്‍ച്ചും ധര്‍ണയും സംസ്ഥാന കൗണ്‍സിലംഗം കുസുമാലയം ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, മേഖലാ പ്രസിഡന്റ് ഷാജി തൈച്ചിറ, പി.ജെ. ഹരികുമാര്‍, അരുണ്‍ മൂലവട്ടം, രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, പി.പി മുകേഷ്, കെ.എസ്. ഗോപന്, പ്രവീണ്‍ ദിവാകരന്, തുളസീധരന്‍, അഡ്വ. ശ്രീനിവാസപൈ, ഹരി കിഴക്കേക്കുറ്റ്, പ്രശാന്ത്, മോന്കുട്ടന് പാക്കില്‍, രാജേഷ് കൈലാസ്, രാജേഷ് നമ്പീമഠം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: