ഹോം » ലോകം » 

പാപ്പുവ ഗ്വിനിയ ദ്വീപില്‍ വീണ്ടും ഭൂകമ്പം

October 18, 2011

സിഡ്‌നി: തെക്കന്‍ പസഫിക്ക്‌ ദ്വീപ രാജ്യമായ പാപ്പുവ ഗ്വിനിയയില്‍ വീണ്ടും ശക്തമായ ഭൂകമ്പം. 6.3 തീവ്രതയിലായിരുന്നു ഭൂകമ്പമെന്ന്‌ യു.എസ്‌. ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ന്യൂ ബ്രിട്ടെയ്ന്‍ ദ്വീപിലെ കാന്‍ഡ്രിയന്‍ ടൗണിന്റെ 160 കിലോ മീറ്റര്‍ കിഴക്കുമാറിയിട്ടായിരുന്നു ഭൂകമ്പം.

ഒമ്പത് കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം അനുഭവപ്പെട്ടു. എന്നാല്‍ ഇതുവരെ പസഫിക്‌ സുനാമി മുന്നറിയിപ്പ്‌ കേന്ദ്രത്തിന്റേതായ ജാഗ്രതാ നിര്‍ദ്ദേശം പുറത്തുവന്നിട്ടില്ല. പാപ്പു ന്യൂ ഗ്വിനിയ ദ്വീപില്‍ ഭൂകമ്പങ്ങള്‍ പതിവാണ്‌. ലോകത്തെ 90 ശതമാനം ഭൂകമ്പവും ഇവിടെയാണ്‌ നടക്കുന്നത്‌.

Related News from Archive
Editor's Pick