കെയിന്‍സ്: ആസ്ട്രേലിയയിലെ കെയിന്‍സില്‍ എട്ടുകുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു കുട്ടികളുടെ അമ്മയും എട്ടാമത്തെ കുട്ടിയുടെ ആന്റിയുമായ മെര്സേന് വാരിയ (34)യാണ് അറസ്റ്റിലായത്. കത്തിക്കുത്തില്‍ പരിക്കേറ്റ ഇവര്‍ ബേസ് ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.
കൊലപാതകം നടത്തിയത് കുട്ടികളുടെ അമ്മ തന്നെയാണെന്നാണ് പോലീസ് നിഗമനം. 18 മാസത്തിനും 15 വയസ്സിനുമിടയിലുള്ള കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ മൂത്ത സഹോദരനായ ഇരുപതു വയസുകാരനാണ് വെള്ളിയാഴ്ച രാവിലെ കൊലപാതകത്തെ കുറിച്ച് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ എട്ടുകുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി.
സംഭവം കൂട്ടആത്മഹത്യയോ, കൂട്ടക്കൊലയോ ആകാമെന്നാണ് പോലീസ് നിഗമനം. സ്ത്രീയും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ച് പോലീസും ഡിക്ടറ്റീവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് അയല്‍വാസികളുമായി അധികം ബന്ധമുണ്ടായിരുന്നില്ല. കുട്ടികള്‍ സഹോദരങ്ങളായിരുന്നെന്ന് പരിക്കേറ്റ യുവതിയുടെ ബന്ധുകൂടിയായ ലിസ തായ്ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: