ദുബായ്: ഇന്ത്യന്‍ എയ്സ് സൈന നെഹ്വാള് ബാഡ്മിന്റണ്‍ ലോക സൂപ്പര്‍ സീരീസ് മാസ്റ്റേഴ്സ് ഫൈനല്‍സിന്റെ വനിതാ സെമിഫൈനലില്‍ പരാജയപ്പെട്ടു. സെമിയില്‍ ചൈനീസ് തായ്പേയിയുടെ തായി റ്റ്സു യിംഗിനോട് പരാജപ്പെട്ടാണ് സൈന പുറത്തായത്. സ്കോര്‍: 21-11, 13-21, 9-21. 54 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ ഗെയിം നേടിയശേഷമാണ് സൈന കീഴടങ്ങിയത്.
പുരുഷ സെമിയില്‍ മറ്റൊരു ഇന്ത്യന്‍ താരമായ കെ. ശ്രീകാന്തും പരാജയം ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണ കൊറിയന്‍ താരങ്ങളായ സങ് ജി ഹ്യൂണിനെതിരെയും ബേ യോണ് ജൂവിനെതിരെയും ലോക രണ്ടാം നമ്പര്‍ ഷിസിയാന്‍ വാങിനെതിരെയും പുറത്തെടുത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതാണ് സൈനക്ക് തിരിച്ചടിയായത്.
പുരുഷവിഭാഗം സെമിയില്‍ ചൈനയുടെ ചെങ് ലോങിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. 43 മിനിറ്റ് മാത്രം നീണ്ട കളിയില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് ചൈനീസ് താരത്തോട് അടിയറവ് പറഞ്ഞത്. സ്കോര്‍: 21-18, 21-9.
പ്രതികരിക്കാൻ ഇവിടെ എഴുതുക: