കോട്ടയം: മദ്യനയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
തിങ്കളാഴ്ച താന്‍ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും തന്നെ വന്നു കാണാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് വരാമെന്നും മാത്രമാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാവര്ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ അത് കേള്‍ക്കുക തന്നെ കടമയാണെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: